Thursday, 1 September 2016

Admission Started




Friday, 19 August 2016

Independence Day celebration




Our School Conducted Patriotic Competition On behalf of Independence DayDay

Thursday, 31 March 2016


Wednesday, 16 March 2016

Monday, 7 March 2016

ICET Public School Husnabad, Kodur Live Stream



hai,
this is to inform that we started the live streaming of educational videos in youtube. Eventually you will inform about events in our "apkskool" app
thank you for your esteemed corporation and please give the valuable feedback using our mail or the comments.

Thursday, 3 March 2016

പരീക്ഷയെ നേരിടാം, ഭയമില്ലാതെ...

പരീക്ഷാക്കാലമായതോടെ പഠനത്തിന്റെയും പരീക്ഷയുടെയും തിരക്കിലാണ്‌ കുട്ടികള്‍. നന്നായി പഠിക്കുകയും ക്ലാസുകളില്‍ നല്ല പ്രകടനം കാഴ്‌ചവയ്‌ക്കുകയും ചെയ്യുന്ന കുട്ടികള്‍ക്കുപോലും പരീക്ഷാക്കാലമായാല്‍ ഭയമാണ്‌.
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും പരീക്ഷയെ നേരിടേണ്ടി വരിക സഹജമാണ്‌. എന്നാല്‍ പരീക്ഷയെ ഇഷ്‌ടപ്പെടുന്നവരും നമുക്കിടയിലുണ്ട്‌ എന്നതും പ്രസക്‌തമാണ്‌. പരീക്ഷയെ ധീരതയോടെ നേരിടുക എന്നതാണ്‌ പരീക്ഷയെ എളുപ്പമാക്കാന്‍ സാധിക്കുന്ന ഏകമാര്‍ഗ്ഗം.

പരീക്ഷയ്‌ക്ക് ഒരുങ്ങുമ്പോള്‍

പരീക്ഷയ്‌ക്ക് ഒരുങ്ങുന്ന ഏതൊരു കുട്ടിക്കുമുണ്ടാകുന്ന മാനസികപിരിമുറുക്കങ്ങള്‍ നമ്മള്‍ക്ക്‌ സുപരിചിതമാണ്‌. ഈ വിഷയം പഠിക്കുവാന്‍ നമ്മളെക്കൊണ്ട്‌ സാധിക്കുന്നതാണോ? കൃത്യസമയത്ത്‌ പഠിച്ച്‌ തീര്‍ക്കാന്‍ സാധിക്കുമോ? ഇനി പഠിച്ചാല്‍ തന്നെ പഠിച്ചതെല്ലാം കൃത്യസമയത്ത്‌ ഓര്‍ക്കാന്‍ കഴിയുമോ ഇങ്ങനെ കുട്ടികളുടെ മാനസികചിന്തകളും സമ്മര്‍ദ്ദങ്ങളും വളരെയധികമുണ്ട്‌.
കുട്ടികളുടെ മനസില്‍ പെട്ടെന്നുവരുന്ന അടുത്തചിന്ത മാതാപിതാക്കളെക്കുറിച്ചാണ്‌. വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക്‌ അയയ്‌ക്കുന്നതിനു മുമ്പേ തുടങ്ങും മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍. തങ്ങളുടെ മക്കള്‍ അവരുടെ പ്രതീക്ഷയ്‌ക്കൊപ്പം എത്തിയില്ലായെങ്കില്‍ അതോടെ തുടങ്ങി മറ്റു കുട്ടികളുമായുള്ള താരതമ്യങ്ങള്‍. ഇവയെല്ലാം പരീക്ഷയാകുമ്പോഴാണ്‌ കുട്ടികളുടെ മനസ്സിലെത്തുന്നത്‌.
സ്വന്തമായി ഒരു സ്വപ്‌നത്തോടെ ഒരു ലക്ഷ്യംവച്ചുകൊണ്ട്‌ പഠിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുക. ഒരു ലക്ഷ്യം മനസ്സില്‍ കണ്ടിട്ട്‌ അതിനുവേണ്ടി പരിശ്രമിച്ച്‌ അത്‌ സ്വന്തമാക്കാന്‍ സാധിക്കും എന്നു മനസ്സിലുറച്ച്‌ പഠിക്കുക. ഒരു പ്രത്യേക ലക്ഷ്യം മുന്നില്‍ കണ്ടുപഠിക്കുന്ന ഒരു കുട്ടിക്ക്‌ എല്ലാ വിഷയത്തിനും എ പ്ലസ്‌ വാങ്ങാന്‍ സാധിക്കും.

സമയം പാഴാക്കാതിരിക്കുക

ഇനിയും സമയം പാഴാക്കാനില്ല എന്നു മനസ്സിലാക്കി ഇന്നു തന്നെ പഠനത്തിനുള്ള പരിശീലനം തുടങ്ങുക. പഠനാവര്‍ത്തനത്തിലൂടെ മാത്രമേ വിഷയങ്ങള്‍ മനസ്സില്‍ എത്തിക്കാന്‍ സാധിക്കൂ. പരീക്ഷയുടെ തലേദിവസം പഠിക്കാമെന്ന ചിന്ത നല്ലതല്ല. വായിച്ചിട്ട്‌ മനസ്സിലാകാത്തവര്‍ ആണെങ്കില്‍ എഴുതി പഠിക്കുന്നതിലും യാതൊരു തെറ്റുമില്ല.

ആത്മവിശ്വാസം നല്‍കുക

ഒരു വ്യക്‌തിയുടെ ജീവിതത്തിനുവേണ്ട ഏറ്റവും വലിയ കാര്യമാണ്‌ ആത്മവിശ്വാസം. പരീക്ഷയ്‌ക്കുമുമ്പ്‌ കുട്ടികളില്‍ ആത്മവിശ്വാസം പകരുന്നത്‌ പരീക്ഷയെ പോസിറ്റീവായി ബാധിക്കും. എന്തും നേടിയെടുക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസം പരീക്ഷാവിജയത്തിന്‌ സഹായകമാകും.

ചില കുറുക്കുവഴികള്‍

1. വിവിധ വിഷയങ്ങള്‍ക്കായിട്ട്‌ ഒരു നിശ്‌ചിതസമയരേഖ തയ്യാറാക്കുക.
2. ഗ്രാഫുകള്‍, ഡയഗ്രം എന്നിവയുടെ സഹായത്താല്‍ പഠിക്കുക.
3. വര്‍ഷങ്ങളും സംഭവങ്ങളുമൊക്കെ ഒരു പേപ്പറില്‍ എഴുതി ഹൃദ്യമാക്കുക.
4. വിവിധ വാക്കുകളും അക്ഷരങ്ങളുംവച്ച്‌ വാക്യങ്ങള്‍ നിര്‍മ്മിച്ച്‌ സൂക്ഷിക്കുക.
5. ഉത്തരങ്ങള്‍ മനസ്സിലാക്കുന്നതിനു മുമ്പേ തന്നെ ചോദ്യങ്ങള്‍ പഠിക്കുക.
6. തുടര്‍ച്ചയായ പഠനത്തിനുശേഷം കുറച്ച്‌ സമയം വിശ്രമിക്കുകയും പഠിച്ച കാര്യങ്ങള്‍ മനസ്സില്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയും ചെയ്യാം.
7. പുലര്‍ച്ചയ്‌ക്കും രാത്രിയും കുറച്ചുസമയം പഠനത്തിനായി വിനിയോഗിക്കുക.
8. കണ്ടതും കേട്ടതും ചുറ്റുപാടുകളില്‍ നടക്കുന്നതുമായ എല്ലാ കാര്യങ്ങളും മനസ്സിലെത്തിച്ച്‌ മനപ്പാഠമാക്കി അത്‌ ഹൃദ്യമാക്കാന്‍ ശ്രമിക്കുക.

തലേദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പരീക്ഷയുടെ തലേദിവസത്തേയ്‌ക്ക് പഠിക്കാം എന്നുപറഞ്ഞ്‌ ഒന്നും മാറ്റിവയ്‌ക്കാതിരിക്കുക. പഠിച്ചതെല്ലാം മനസ്സിലേക്കെത്തിക്കാന്‍ ഒന്നുകൂടി വായിച്ചുനോക്കുക മാത്രമേ പരീക്ഷയുടെ തലേന്ന്‌ ചെയ്യാവൂ. രണ്ടോ മൂന്നോ തവണകൂടി വായിച്ചുനോക്കുക.
പിറ്റേദിവസം പരീക്ഷയ്‌ക്ക് കൊണ്ടുപോകേണ്ട സാധനങ്ങള്‍, അതായത്‌ ഹാള്‍ടിക്കറ്റ്‌, പേന മുതലയാവ തലേദിവസം തന്നെ എടുത്ത്‌ കൊണ്ടുപോകേണ്ട ബാഗില്‍ വയ്‌ക്കുക.
ചിലപ്പോള്‍ പരീക്ഷയ്‌ക്കു പോകേണ്ട ധൃതിയില്‍ ചിലപ്പോള്‍ ഇവയൊക്കെ മറന്നുപോയേക്കാം. അതിനാല്‍ നേരത്തെ ഇവയെല്ലാം എടുത്തുവയ്‌ക്കുന്നതാണ്‌ നല്ലത്‌. രാത്രിയില്‍ ഉറക്കമിളയ്‌ക്കാതെ ഭക്ഷണം കഴിച്ച്‌ നേരത്തെ കിടന്നുറങ്ങുക.

പരീക്ഷയ്‌ക്ക് മുമ്പ്‌

1. പരീക്ഷയ്‌ക്ക് ആവശ്യമായ സാധനങ്ങളെല്ലാം കൈയിലുണ്ടോ എന്ന്‌ ഉറപ്പുവരുത്തുക.
2. യാതൊരുവിധ ടെന്‍ഷനുകളുടെയും ആവശ്യമില്ല. വളരെ റിലാക്‌സഡ്‌ ആയിട്ട്‌ പഠിച്ചതെല്ലാം മനസ്സിലേക്ക്‌ കൊണ്ടുവരാന്‍ ശ്രമിക്കുക.
3. മറ്റൊന്നിലേക്കും ചിന്ത എത്തിക്കാതെ പരീക്ഷയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച്‌ പരീക്ഷയ്‌ക്ക് പോവുക.

പരീക്ഷാഹാളില്‍

1. വളരെ റിലാക്‌സായിട്ട്‌ വേണം പരീക്ഷാഹാളില്‍ പ്രവേശിക്കാന്‍.
2. ചോദ്യപേപ്പര്‍ കൈയില്‍ കിട്ടുമ്പോള്‍ ഒന്നു പ്രാര്‍ത്ഥിച്ചുകൊണ്ട്‌ അത്‌ വാങ്ങുക.
3. 15 മിനിട്ട്‌ ചോദ്യങ്ങള്‍ വായിക്കാന്‍ സമയമുണ്ട്‌. ഒന്നുരണ്ട്‌ പ്രാവശ്യം ചോദ്യം വായിച്ചുനോക്കുക. ഇപ്പോള്‍ ചോദ്യങ്ങളെല്ലാം ഇന്‍ഡയറക്‌ട് ആയതുകൊണ്ട്‌ കുറേ തവണ വായിക്കുക.
4. അറിയാന്‍ പാടില്ലാത്ത ചോദ്യത്തെക്കുറിച്ചോര്‍ത്ത്‌ ആശങ്കപ്പെടാതെ അറിയാവുന്ന ചോദ്യങ്ങള്‍ക്ക്‌ ആദ്യം ഉത്തരം എഴുതുക.
5. ഉപന്യാസങ്ങള്‍ എഴുതുമ്പോള്‍ പ്രത്യേകം ഖണ്ഡിക തിരിച്ച്‌ തലക്കെട്ടോടെ എഴുതുക.
6. സമയം പാലിച്ചുകൊണ്ട്‌ ഉത്തരം എഴുതുക.
7. പ്രധാന ആശയങ്ങള്‍ അറിയിക്കാന്‍വേണ്ടി അടിവരയിടുക.
8. വല്ലാതെ വാരിവലിച്ച്‌ ഉത്തരം എഴുതുന്നതിലും നല്ലത്‌ ഓരോ പോയിന്റായി ഉത്തരമെഴുതുന്നതാണ്‌.
9. ഹാള്‍ ടിക്കറ്റിന്റെ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തുക.
10. അറിയാന്‍ പാടില്ലാത്ത ഉത്തരങ്ങള്‍ക്കുവേണ്ടി ആലോചിച്ച്‌ സമയം പാഴാക്കാതെ അറിയാവുന്ന ഉത്തരങ്ങള്‍ നല്ല രീതിയില്‍ എഴുതുക.
11. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ ശ്രദ്ധിക്കണം.
12. ചോദ്യത്തിന്റെ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തണം.
13. പരീക്ഷാസമയം അവസാനിക്കുന്നതിന്‌ 15 മിനിട്ട്‌ മുമ്പേ ഉത്തരക്കടലാസ്‌ നന്നായി വായിച്ചു നോക്കുക. ഏതെങ്കിലും ചോദ്യം വിട്ടുപോയിട്ടുണ്ടെങ്കിലോ ഉത്തരങ്ങള്‍ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സാധിച്ചിട്ടിലെങ്കിലോ ഈ സമയം വിനിയോഗിക്കാന്‍ കഴിയും.

പരീക്ഷ കഴിഞ്ഞ്‌ ഹാള്‍ വിടുമ്പോള്‍

1. പെണ്‍കുട്ടികളില്‍ കൂടുതലും ഭയങ്കര ടെന്‍ഷനുള്ളവരാണ്‌. അവര്‍ പരീക്ഷ കഴിഞ്ഞ്‌ ഹാള്‍ വിടുമ്പോള്‍ തന്നെ പുസ്‌തകവും ചോദ്യപേപ്പറും വച്ച്‌ മാര്‍ക്കുകൂട്ടുക പതിവാണ്‌. എന്നാല്‍ ഇതൊരു ശരിയായ പ്രവണതയല്ല. ഇത്‌ പോസിറ്റീവിനെക്കാള്‍ നെഗറ്റീവ്‌ ഫലം നല്‍കുന്നതിന്‌ കാരണമാകും.
മാര്‍ക്കെങ്ങാനും കുറവാകും എന്നു തോന്നിയാല്‍ പിന്നെ ടെന്‍ഷനാണ്‌. അത്‌ പിറ്റേദിവസത്തെ പരീക്ഷയെ മോശമായി ബാധിക്കും. അതുകൊണ്ട്‌ അങ്ങനെ ചെയ്യരുത്‌. ഇനി മുന്‍കൂറായി മാര്‍ക്കറിയണം എന്ന്‌ നിര്‍ബന്ധമുണ്ടെങ്കില്‍ പരീക്ഷകളെല്ലാം പൂര്‍ത്തിയാക്കിയതിനുശേഷം ചോദ്യപേപ്പര്‍ ഉപയോഗിച്ച്‌ ഉത്തരങ്ങള്‍ നോക്കിക്കോ യാതൊരു പ്രശ്‌നവുമില്ല.
2. പരീക്ഷ കഴിഞ്ഞ്‌ വീട്ടിലെത്തി കുളിച്ച്‌ ഭക്ഷണവും കഴിച്ച്‌ കുറച്ചുനേരം കിടന്നുറങ്ങുക. അത്‌ അന്നത്തെ പരീക്ഷയുടെ ഹാങ്‌ഓവറില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കും. ഇത്രയുമൊക്കെ കൃത്യമായി ചെയ്യുകയും ഈശ്വരവിശ്വാസവും ശുഭപ്രതീക്ഷയുമുണ്ടെങ്കില്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ പൂര്‍ണ്ണവിജയം നേടാന്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സാധിക്കും.
ഇവയെല്ലാം സ്വയം ചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കില്‍ നല്ലൊരു കൗണ്‍സിലറെ സമീപിക്കുന്നത്‌ നല്ലതാണ്‌. കൂടാതെ മനസ്സു തണുപ്പിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ പരിശീലിക്കുന്നതിനു സഹായകരമാകും.

കുട്ടികള്‍ ശ്രദ്ധിക്കാന്‍

പരീക്ഷയ്‌ക്ക് മുമ്പ്‌ കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.
1. സ്വന്തമായി ഒരു ടൈംടേബിള്‍ നിര്‍മ്മിക്കുക. അതില്‍ 5 മണിക്കൂര്‍ പഠനവും 5 മണിക്കൂര്‍ ഉറക്കത്തിനും സമയം നല്‍കണം. ട്യൂഷന്‍ സമയവും പഠനസമയവും കൂട്ടി യോജിപ്പിക്കാന്‍ ശ്രമിക്കരുത്‌.
2. നോട്ടുകള്‍ ഏതെങ്കിലുമൊക്കെ പൂര്‍ത്തിയാക്കാതെ ഉണ്ടെങ്കില്‍ അത്‌ ഉടന്‍ പൂര്‍ത്തിയാക്കുക.
3. പഴയ മാതൃകാ ചോദ്യപേപ്പറുകള്‍ ശേഖരിച്ച്‌ ചോദ്യങ്ങളുടെ മാതൃക മനസ്സിലാക്കുക.
4. ഏറ്റവും വിഷമമായി തോന്നുന്ന വിഷയത്തിന്‌ മുന്‍ഗണന കൊടുത്ത്‌ പഠിക്കുക.
5. ദിവസവും പഠിക്കുന്ന വിഷയങ്ങളുടെ ഭാഗങ്ങളെല്ലാം വീണ്ടും മനസ്സില്‍ റിവൈന്‍ഡ്‌ ചെയ്‌തു നോക്കുക. ഏതെങ്കിലും ഭാഗം കിട്ടാത്തതുണ്ടെങ്കില്‍ അവ വീണ്ടും പഠിക്കുക.
6. മാതൃകാ ചോദ്യപേപ്പറിന്റെ അടിസ്‌ഥാനത്തില്‍ ഓരോ ചോദ്യത്തിനും നല്‍കേണ്ട സമയം മനസ്സിലാക്കി എല്ലാ ചോദ്യങ്ങള്‍ക്കും വീതിച്ചു നല്‍കുക. പരീക്ഷ എഴുതുമ്പോള്‍ സമയത്തിനുള്ളില്‍ എഴുതി തീര്‍ക്കുവാന്‍ ഇത്‌ സഹായിക്കും. അങ്ങനെ സമയം തികയുന്നില്ല എന്ന പരാതി പരിഹരിക്കാം.
7. ഭക്ഷണകാര്യത്തിലും ആരോഗ്യത്തിലും കുട്ടികള്‍ ശ്രദ്ധിക്കണം. പുറത്തുനിന്നും വാങ്ങുന്ന ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണം.

അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കുക...

കുട്ടികള്‍ക്ക്‌ മാനസികമായ അസ്വസ്‌ഥതകള്‍ ഒഴിവാക്കണം. ശാരീരികമായതും മാനസികമായതുമായ കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുക എന്നത്‌ ഒരു പ്രധാന ഘടകമാണ്‌. സാഹചര്യം അനുകൂലമാണെങ്കില്‍ മാത്രമേ കുട്ടികളുടെ പഠനത്തിന്റെ നിലവാരവും ഉയര്‍ന്നതാവുകയുള്ളൂ.
കുട്ടികളുടെ മാനസികസംഘര്‍ഷത്തിന്റെ വലിയൊരു കാരണമാണ്‌ കുടുംബത്തിലെ കലഹം. മാതാപിതാക്കള്‍ തമ്മില്‍ വഴക്കുണ്ടാക്കുമ്പോള്‍ കുട്ടിക്ക്‌ സ്വസ്‌ഥമായി പഠിക്കാന്‍ സാധിക്കില്ല. അതുകൊണ്ട്‌ ഇത്‌ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. മറ്റൊരു കാരണം ടെലിവിഷനാണ്‌.
കുട്ടി പഠിക്കുന്ന സമയമാണ്‌ മറ്റുള്ളവര്‍ ടിവി കാണുന്നതെങ്കില്‍ കുട്ടിയുടെ ശ്രദ്ധയും അതിനെ ചുറ്റിപ്പറ്റിയായിരിക്കും. പിന്നെ കുട്ടിയുടെ ചിന്ത ടെലിവിഷന്‍ പരിപാടികളെക്കുറിച്ചായിരിക്കും.
പിന്നെ അവിടെന്താണ്‌ നടക്കുന്നതെന്നറിയാനുള്ള വ്യഗ്രതയില്‍ പഠിച്ചത്‌ മുഴുവനും അലിഞ്ഞുപോകും. അതുപോലെ കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഇവയെല്ലാം കുട്ടിയുടെ ശ്രദ്ധ പതറുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ്‌.
കുട്ടികളെക്കുറിച്ചുള്ള മുതിര്‍ന്നവരുടെ സങ്കല്‍പ്പങ്ങളും അവരുടെ പഠനത്തെ മോശമായി ബാധിക്കും. അമ്മയ്‌ക്കും അച്‌ഛനും മക്കളെക്കുറിച്ച്‌ സ്വപ്‌നങ്ങളുണ്ടാകാം. പക്ഷേ അത്‌ അതിരു കടന്നാല്‍ അത്‌ കൂടുതല്‍ ദോഷഫലം ഉണ്ടാക്കുകയുള്ളൂ.
പഠിക്കുന്നതിനുള്ള സാഹചര്യം കുട്ടികള്‍ക്ക്‌ ചെയ്‌തു കൊടുക്കേണ്ടത്‌ മാതാപിതാക്കളുടെ ചുമതലയാണ്‌.

സുനിതാ സുനില്‍ മംഗളം.കോമില്‍ 11/3/2015 ന് പ്രസിധീകരിച്ചത്

Thursday, 25 February 2016

 
Design by IT Department | Bloggerized by IT Department